ARTICLES

എങ്ങനെ ആറ് കാര്യങ്ങൾ  വഴി നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും 

1. നിങ്ങൾ പുരോഗതി ആഗ്രഹിക്കുന്ന മേഖല ഏതാണെന്ന്  തീരുമാനിക്കുക. നിങ്ങളുടെ  ലക്ഷ്യങ്ങളുടെ ഒരു  ലിസ്റ്റ് തയ്യാറാക്കുക .

2 .അടുത്തതായി, നിങ്ങൾ  ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇനങ്ങൾ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക .

3. നിങ്ങളുടെ ലക്ഷ്യങ്ങൾ എങ്ങനെ നടപ്പിൽ വരുത്താം എന്നതിനെ പറ്റി  ഭാവനയും  ക്രിയാത്മകതയും ഉപയോഗിച്ച്ഒരു പ്ലാൻ തയ്യാറാക്കുക .

4. നിങ്ങളെ ലക്ഷ്യങ്ങളിലേക്കു അടിപ്പിക്കുന്ന എന്തിനെയും സ്വീകരിക്കുക  അത് ഒരു ബുക്ക് വായിക്കുന്നതാവാം കോഴ്സുകൾ ചെയ്യുന്നതാവാം അല്ലെങ്കിൽ ശില്പശാലകളിൽ പങ്കെടുക്കുന്നതോ  പ്രഭാഷണം കേൾക്കുന്നതോ ഒക്കെ  ആകാം.ഇത്തരം കാര്യങ്ങൾ നമ്മെ   ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നു ..

5. നിങ്ങളെ ലക്‌ഷ്യം നേടുന്നതിന് പ്രേരിപ്പിക്കുന്ന  പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക. ഇത് നിങ്ങളുടെ ഉത്സാഹം കൂട്ടും ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കും .

6. നിങ്ങൾ യാഥാർത്ത്യത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ  മനസ്സിൽ ദൃശ്യവൽക്കരിക്കുക.മാനസിക ചിത്രങ്ങൾ നിങ്ങളെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കും .

ഇനി കയ്യടിക്കാൻ മടിക്കേണ്ട 


ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും കൈയടിച്ച് സ്വീകരിക്കുന്നവരാണു നമ്മൾ. ഉദ്യോഗക്കയറ്റം, പരീക്ഷാവിജയം,ആഘോഷങ്ങൾ, പ്രാർഥന, പാട്ടു പാടുമ്പോൾ, കായികമത്സരങ്ങൾ അങ്ങനെയങ്ങനെ,സന്തോഷകരമായ എന്തിനെയും നമ്മൾ കൈയടിച്ച് സ്വീകരിക്കുന്നു.

കൈയടി അഥവാ കൈകൊട്ടൽ കൈകൾ തമ്മിൽ കൂട്ടിയടിക്കൽ മാത്രമാണെന്നു കരുതരുത്. നിരവധി രോഗങ്ങൾ സുഖപ്പെടുത്താൻ നിരവധി രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുന്ന ഫലപ്രദമായ വ്യായാമമാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ട്ടുണ്ട്.



നമ്മുടെ ശരീരത്തിൽ 340 പ്രഷർപോയിന്റുകളുണ്ട്. ഇതിൽ 28 എണ്ണം കൈകളിലാണ്ഈ പ്രഷർ പോയിന്റുകൾക്ക് ശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധമുണ്ട്അതായത് വിവിധ ശരീരാവയവങ്ങളിലെ വേദനകൾ ഇല്ലാതാക്കാൻ ഈ പ്രഷർ പോയിന്റുകളെ ഉത്തേജിപ്പിച്ചാൽ മതി. 

ക്ലാപിങ് തെറാപ്പി

വെളിച്ചെണ്ണ, കടുകെണ്ണ ഇവയിൽ ഏതെങ്കിലും അല്ലെങ്കിൽ ഇവയുടെ മിശ്രിതം കൈപ്പത്തിയിൽ തടവുക.ഇത് ശരീരം വലിച്ചെടുക്കും. ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന ഊർജ്ജം ചോർന്നു പോകാതിരിക്കാൻ സോക്സോ തുകൽ ചെരിപ്പോ ധരിക്കുക.രണ്ടു കൈകളും ചേർത്തുവയ്ക്കുക..വിരൽത്തുമ്പുകളും കൈപ്പത്തിയും എല്ലാം പരസ്പരം സ്പർശിക്കണം. ഈ വ്യായാമം രാവിലെ..ചെയ്യുന്നതാണു നല്ലത്. ഇരുപതു മുതൽ മുപ്പത് മിനിറ്റു വരെ കൈകൊട്ടുന്നത് നിങ്ങളെ ഊർജ്ജസ്വലരാക്കും.


പ്രധാനമായും അഞ്ച് അക്യുപ്രഷർ പോയിന്റുകളാണ് കൈകളിലുള്ളത്. ഹാർഡ്‌വാലി പോയിന്റ്,ബേസ് ഓഫ് തംബ് പോയിന്റ്.റിസ്റ്റ് പോയിന്റ്, ഇന്നർഗേറ്റ് പോയിന്റ്, തംബ് നെയ്ൽ പോയിന്റ് എന്നിവയാണവ.

കൈയടി നൽകും ഗുണങ്ങൾ

1. ഹൃദയത്തിന്റെ പ്രശ്നങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും ശമനം നൽകുന്നു.

2. പുറംകഴുത്ത്, സന്ധിവേദനകളിൽ നിന്ന് അശ്വാസമേകുന്നു.


3. ദഹനപ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ ചികിത്സയാണിത്.


4. കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾക്ക് സഹായകം.

5. പ്രായമായവർക്കുണ്ടാകുന്ന സന്ധിവാതത്തിനു് ആശ്വാസമേകുന്നു.


6. കുട്ടികളെ സമർഥരാക്കുന്നു. പതിവായി കൈകൊട്ടൽ ശീലമാക്കിയ കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് കുറച്ചുമാത്രം അക്ഷരത്തെറ്റുകളേ വരുത്തുകയുള്ളു.


7. കൈകൊട്ടൽ ബുദ്ധിശക്തി വർധിപ്പിക്കുന്നു.

8. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.

9. പ്രമേഹം, സന്ധിവാതം, രക്താതിമർദ്ദം, ഡിപ്രഷൻ, തലവേദന, ജലദോഷം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങൾ, മുടികൊഴിച്ചിൽ ഇവയിൽ നിന്ന് ആശ്വാസമേകാൻ ദിവസവും അരമണിക്കൂർ കൈകൊട്ടൽ ശീലമാക്കുന്നതിലൂടെ സാധിക്കും.

10. ശീതീകരിച്ച വീടുകളിലും ഓഫീസുകളിലും കഴിയുന്നവരിൽ അതായത് ഒട്ടും വിയർക്കാത്തവർ ക്ലാപിങ് തെറാപ്പി പരിശീലിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്തചംക്രമണം വർധിപ്പിക്കാനും ശരീരം മുഴുവൻ ശുചിയാക്കാനും സഹായിക്കും.

Source:http://www.manoramaonline.com/

വർഗീ സ്  കുര്യൻ  അഥവാ ഇന്ത്യയുടെ പാൽക്കാരൻ 

1921-2012

"നിങ്ങൾക്കു പാസ്ചറൈസേഷനെ പറ്റി  എന്തറിയാം ?" എഞ്ചിനീറിങ്ങിൽ വിദേശ ബിരുദാന്തര ബിരുദത്തിനുള്ള ഇന്ത്യ ഗവൺമെന്റിന്റെ ഫെല്ലോഷിപ്പിനുള്ള അഭിമുഖപരീക്ഷയിൽ വര്ഗീസ് കുരിയൻ നേരിട്ട കടുത്ത ചോദ്യമായിരുന്നു ഇത്."പാലുമായിബന്ധപെട്ട എന്തോ ഒന്ന്" എന്ന് പറഞ്ഞൊപ്പിച്ച വര്ഗീസ് കുരിയൻ പിന്നീട് ഭാരതത്തിന്റെ പാൽക്കാരൻ എന്ന വിശേഷണത്തിന് അർഹനായി.1948 ൽ അധികമാർക്കും പരിചതമല്ലാത്ത ഗുജറാത്തിലെ ആനന്ദ് എന്ന ചെറിയ ഗ്രാമത്തിൽ അറുനൂറു രൂപ മാസ ശമ്പളത്തിൽ രണ്ടു വർഷത്തെ കരാർ വ്യവസ്ഥായിൽ ജോലിയിൽ പ്രേവേശിച്ച അദ്ദേഹത്തിന്  ആ ഗ്രാമത്തിന്റെ തലവര തന്നെ  മാറ്റിയെഴുതാൻ കഴിഞ്ഞു .



1921 നവംബർ 26 ന് കേരലാത്തിലെ കോഴിക്കോട് ജനിച്ച വര്ഗീസ് കുരിയൻ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിലും മെക്കാനിക്കൽ എഞ്ചിനീറിങ്ങിലും ബിരുദം കരസ്ഥാമാക്കിയ ശേഷം അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിസ്റ്റിംക്ഷനോടെ ബിരുദാനന്ദ ബിരുദ പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി .പിന്നീട് ബാംഗ്ലൂരിലെ നാഷണൽ ഡയറി ഇന്സ്ടിട്യൂട്ടിൽ നിന്ന് വിദഗ്‌ധ പരിശീലനം നേടിയ അദ്ദേഹം ആനന്ദിൽ തന്റെ ചരിത്രപരമായ നിയോഗം ഏറ്റെടുത്തു,

പാൽ  ഉല്പാദനത്തിൽ ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കുവാൻ കഴിയുമെന്ന്  തെളിയിച്ച ഒരു വലിയ മാതൃക ആയിരുന്നു ആനന്ദ്.അമുൽ എന്ന പേരിൽ ആനന്ദിന്റെ പാലുല്പന്നങ്ങൾ ഇന്ന് ലോകത്തിന്റെ എല്ലാ കോണിലും ലഭ്യമാണ്.1965 ൽ അമുലിന്റെ വിജയത്തിൽ ആകൃഷ്ടനായ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി പൽ ഉല്പാദനത്തിന്റെ ആനന്ദ് മാതൃക ഭാരതമാകെ പ്രെചരിപ്പിക്കാനുള്ള  ചുമതല വര്ഗീസ് കുര്യനെ ഏൽപിച്ചു .അങ്ങനെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് സ്ഥാപിച്ചു ആനന്ദായിരുന്നു ആസ്ഥാനം .

രാജ്യത്തിൻറെ ഗ്രാമവികസനത്തിന്റെ സഹകരണ മാതൃക കാട്ടിത്തന്ന ധവള വിപ്ലവത്തിന്റെ പിതാവിനെ രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ചു .1963 ൽ മഗ്സസേ പുരസ്‌കാരം കാരസ്ഥാമാക്കിയ അദ്ദേഹം 2012 സെപ്റ്റംബർ 9ന്  ഇഹലോകവാസം വെടിയുന്നതുവരെ തന്റെ കര്മമേഖലയിൽ സജീവമായിരുന്നു .ആയിരങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ അദ്ദേഹത്തിന്റെ ജന്മദിനം ദേശിയ പാൽ ദിനമായി ആചരിച്ചുവരുന്നു.

https://www.facebook.com/arungeorgemampra/ | arunsblogworld@gmail |https://twitter.com/arunmampra| 09496821318 | 08281129318 

നിങ്ങളുടെ  ജീവിതം വിജയകരമാക്കാൻ  ഏഴ് പ്രായോഗിക മാർഗങ്ങൾ



ജീവിതത്തിൽ വിജയിക്കാൻ കഠിന പരിശ്രെമം  ആവശ്യമാണ് എന്നാൽ വിജയം ഒരിക്കലും അസാധ്യമായ ഒരു കാര്യമല്ല  — കഠിന പരിശ്രെമവും നിശ്ചയദാർട്യവും വേണമെന്ന് മാത്രം.
എങ്ങനെയാണ്  മഹാത്മാക്കൾ തങ്ങളുടെ ജീവിതലക്ഷ്യം നേടിയെടുത്തത് ?
ഉള്ളിന്റെയുള്ളിൽ എന്നെയും നിങ്ങളെ പോലെ സാദാരണകാരായിരുന്ന അവർ ജീവിതത്തോടും തങ്ങളുടെ ജീവിതലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ളവരായിരുന്നഅവർ . മഹാത്മാക്കളുടെ ജീവിതങ്ങൾ പരിശോദിച്ചാൽ അവർ ചില പ്രേത്യേക ശീലങ്ങളുടെ ഉടമകൾ ആയിരുന്നു എന്ന് കാണാൻ സാധിക്കും  ആ ശീലങ്ങളാണ് അവരെ വിജയികളാക്കി മാറ്റിയത്.
മഹാത്മാക്കളെ വിജയപാതയിലേക്കു നയിച്ച ആ ഏഴു ശീലങ്ങൾ നമുക്ക്  പരിശോധിക്കാം.

1. നേരത്തെ ഉണരുന്നത് 

നേരത്തെ ഉണരുന്ന ശീലം മഹാത്മാക്കളുടെ പൊതു സ്വഭാവമായിരുന്നു എന്ന് കാണുവാൻ സാധിക്കും. നേരത്തെ എഴുന്നേറ്റ്‌ ശീലിക്കുന്ന ഒരാളിന് ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുടുതൽ  സമയം ലഭിക്കുന്നു.
പ്രഭാതത്തിലേ ഉണരുന്നത് നമുക്ക് കൂടുതൽ ഊർജവും ഉന്മേഷവും നൽകുന്നു.മറ്റേതു സമയത്തേക്കാളും കൂടുതൽ ഉണർവ് പകരാൻ  പ്രഭാതത്തിനു കഴിയുമെന്നതിൽ സംശയം വേണ്ട .

2. ലിസ്റ്റ് തയ്യാറാക്കൽ 

തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്കു ഒരുപാട് കാര്യങ്ങൾ തിടുക്കത്തിൽ ചെയ്തു തീർക്കേണ്ടി വരും. സമയക്രെമികരണവും അച്ചടക്കവും ഇല്ലെങ്കിൽ പല പ്രധാന കാര്യങ്ങളും പൂർത്തിയാക്കുവാൻ കഴിയാതെ വരാം .
ചെയ്യേണ്ട കാര്യങ്ങളെ അവയുടെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ക്രെമീകരിക്കുന്നതു ജീവിത ലക്ഷ്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ സഹായകരമാകും.

3. പുതിയകാര്യങ്ങൾ പഠിക്കാം പുതിയ ആളുകളെ പരിചയപ്പെടാം 

മാറ്റങ്ങളെ ഉൾക്കൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.വിജയികൾ എല്ലാ കാലത്തും പുതിയ കാര്യങ്ങൾ പടിക്കുന്നതിലും പുതിയ ആളുകളെ പരിചയപെടുന്നതിലും ഉല്സുകരായിരുന്നു.ലോകത്ത്‌ മാറ്റങ്ങൾ സംഭവിക്കുന്നത് അതി വേഗത്തിലാണ്  ഈ മാറ്റങ്ങൾ ഉൾകൊള്ളാൻ നമുക്കുമാകണം 

4. വെല്ലുവിളികൾ ഏറ്റെടുക്കുക 

ആയിരിക്കുന്ന അവസ്ഥയുടെ സുഖലോലുപതയിൽ മുഴുകാതെ പുതിയ വെല്ലുവിളികളെ ഏറ്റെടുക്കുന്നത് വിജയികളുടെ പൊതുവായ ശീലമായിരുന്നു അത് നമുക്കും മാതൃക ആക്കാം.

5. വ്യയാമം 

വ്യയാമം ശീലമാക്കിയാൽ അത് നമ്മുടെ ബുദ്ധിക്കും ശരീരത്തിനും ഊർജം പകരം .വ്യായാമങ്ങൾ നമ്മുടെ ചിന്തകൾക്ക് തെളിമ നൽകും.ഏതു തരത്തിലുള്ള വ്യായാമം വേണമെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം അത് യോഗയോ ചെറിയ പ്രഭാതസവാരിയോ ആകാം.

6. ആരോഗ്യപരമായ ജീവിതരീതികൾ 

ആരോഗ്യകാര്യത്തിലും മറ്റും ശ്രെദ്ധ ഊന്നേണ്ടത് വിജയത്തിന് കൂടിയേ തീരു .ഭക്ഷണകാര്യത്തിലും മറ്റും ചില ചിട്ടകൾ നമുക്ക് വേണ്ടിയിരിക്കുന്നു .

7. മെഡിറ്റേഷൻ അഥവാ ധ്യാനം 

മാനസികസമ്മർദ്ദം അനുഭവിക്കുന്ന ഒരാൾക്ക് ഒരിക്കലും ശരിയായി ചിന്തിക്കാനോ തീരുമാനങ്ങൾ എടുക്കാനോ  കഴിയാറില്ല .അതുകൊണ്ടു തന്നെ മാനസികസമ്മർദ്ദം നാം കുറച്ചു കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്.ചിന്തകളില്ലാത്ത അവസ്ഥയെ ആണ് നമ്മൾ ധ്യാനം അഥവാ മെഡിറ്റേഷൻ എന്ന് പറയുന്നത് ഇത് മനസികസമ്മർദ്ദത്തെ കുറയ്ക്കുന്നു .
www.arunmampra.blogspot.com | arunsblogworld@gmail |

 മാറ്റിവയ്ക്കലുകളെ  മാറ്റിയെടുക്കാം 


ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവയ്ക്കുക എന്നത് മനുഷ്യൻറെ സ്വഭാവത്തിന്റെ  ഭാഗമാണ്.
കാര്യങ്ങൾ മാറ്റിവച്ചു ശീലിച്ച ആളുകൾക്ക് ഒരല്പം പരിശ്രെമിച്ചാൽ ഈ സ്വഭാവം മാറ്റാവുന്നതേ ഉള്ളു  .

കാര്യങ്ങൾ മാറ്റിവയ്ക്കാൻ സാദാരണയായി നമ്മൾ പറയുന്ന കാരണങ്ങൾ .....
  • ഞൻ ഈ കാര്യം നാളെ ചെയ്യും ഇന്നിത് ചെയ്യാൻ തീരെ സമയമില്ല 
  • കുറച്ചു നാള് കഴിഞ്ഞു ചെയ്യുന്നതും ഇപ്പൊ ചെയ്യുന്നതും ഒരുപോലെ ആണ് 
  • ചെയ്തു തീർക്കണ്ട അവസാന ദിവസം ചെയ്താൽ എനിക്ക് കൂടുതൽ ഭംഗിയായും വേഗത്തിലും ചെയ്യാൻ സാദിക്കും 
നിർഭാഗ്യവശാൽ കൂടുതൽ ആളുകളും മുകളിൽ പറഞ്ഞത് പോലെ ആണ് ചിന്തിക്കാറ് ...ഫലമോ അവസാന ദിവസത്തിലെ അവസാന മിനിറ്റു വരെ കഠിനമായി അധ്വാനിച്ചാലും ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയാതെ വരുന്നു...........
മാറ്റിവയ്ക്കലിന്റെ കാരണങ്ങൾ :
മാറ്റിവയ്ക്കലുകൾ ഇന്ന് ജീവിതത്തിന്റെ ഭാഗം തന്നെ ആയി മാറിയിട്ടുണ്ട്.കാര്യങ്ങൾ ചെയ്തു തീർക്കാൻ കൂടുതൽ സമയമുണ്ട് എന്ന ചിന്ത നമ്മളെ അലസരാകുന്നു.പക്ഷെ ഓർക്കുക ഇത് അലസരുടെ കാലഘട്ടമല്ല മറിച്ചു കാര്യങ്ങൾ ഭംഗിയായും വേഗത്തിലും ചെയ്യുന്നവരുടേതാണ് .........
ആധുനിക ജീവിതത്തിന്റെ ഭാഗമായ മൊബൈൽ ഫോണുകളും ഇന്റർനെറ്റും സമൂഹമാധ്യമങ്ങളുമെല്ലാം ഒരു പരിധിവരെ മാറ്റിവയ്കളുകൾക്കു മനുഷ്യനെ പ്രേരിപ്പിക്കുന്നു........ 
മാറ്റിവയ്ക്കലുകൾ മാറ്റാൻ ചില വഴികൾ :
    കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ശല്യങ്ങളില്ലാത്ത ശാന്തമായ സാഹചര്യം ഒരുക്കുക..
    കാര്യങ്ങൾഎങ്ങനെ ആരംഭിക്കാം എന്നതിനെ പറ്റി ചിന്തിച്ചു സമയം നഷ്ടപ്പെടുത്താതെ വേഗത്തിൽ  പ്രേവര്തി ആരംഭിക്കുക....തുടക്കം നന്നായാൽ ഒടുക്കവും നന്നാകും .....
    ശുഭാപ്തിവിശ്വാസം വളർത്തുക ....ഒരു കാര്യം ചെയ്ത് അവസാനിപ്പിച്ചതിനു ശേഷം മാത്രം അടുത്ത് തുടങ്ങുക 
  • മനസ് വച്ചാൽ ജീവിത  വിജയം 


    ഏതു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും  തങ്ങളുടെ  പ്രകടനം പതിന്മടങ്ങു വർധിപ്പിക്കുവാൻ മനഃപരിവർത്തനത്തിലൂടെ അനായാസം സാധിക്കും .
    വെല്ലുവിളികൾ ജീവിതത്തിൽ ഒരു  പുതിയ കാര്യമല്ല .ഓരോ ദിവസവും നമ്മൾ നൂറു  നൂറു പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്.പ്രതിസന്ധികൾ അഥവാ വെല്ലുവിളികൾ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. വെല്ലുവിളികളെ തരണം  ചെയ്‌ത്‌ വിജയം നേടുക എന്നതായിരിക്കണം നമ്മളുടെ ലക്‌ഷ്യം . 
    പുതിയ കാലത്തിന്റെ  മാറ്റങ്ങൾക്കനുസരിച്ച് മാറാൻ തയാറായാൽ മാത്രമേ  വെല്ലുവിളികൾ ഏറ്റെടുക്കാൻ നമ്മൾ  സജ്ജരാകുകയുള്ളു .

    ജീവിതത്തിൽ വിജയിച്ച ഏതു മനുഷ്യനും മനസിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടുള്ളവരാണ്.അതുകൊണ്ടുതന്നെ നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും മനസുമാറിയൽ ജീവിതം മാറും ഏതു നേട്ടവും കൈ എത്തി പിടിക്കാനും കഴിയും 

    മാറാനൊരു മനസ്സ് മാറ്റാനൊരു തീരുമാനം അതാവട്ടെ നമ്മുടെ മുദ്രാവാക്യം 







Comments